Search Athmeeya Geethangal

1194. എളിയവര്‍ നിലവിളിച്ചാലതിനെ 
Lyrics : T.K.S.
എളിയവര്‍ നിലവിളിച്ചാലതിനെ
അലിവോടു ശ്രവിച്ചിടും പാലകനേ
 
1   നീതികേടു നിറഞ്ഞിടുകയാല്‍
     ഭീതിയോടു കരഞ്ഞീയുലകില്‍
     വസിക്കുന്ന ജനങ്ങള്‍ രസിക്കുന്ന ദിനങ്ങള്‍
     കൊതിച്ചിടുന്നതിന്നിനി താമസമോ?-
 
2   താണു താണു നീ കുരിശില്‍ വരെയും
    കേണു കേണു നീ പ്രാണന്‍ വെടിഞ്ഞു
    തവചുവടുകളെയനുഗമിപ്പവര്‍ക്കീ-
    യവനിയിലവശതയവകാശമാം-
 
3   നീ മഹോന്നതനാമം ധരിച്ചു
     ഭൂമി വാണിടും കാലമടുത്തു
     ഇന്നിവിടേറ്റം ഖിന്നതയേറ്റോര്‍
     ക്കുന്നത പദവികളന്നു തരും-                  

 Download pdf
33907223 Hits    |    Powered by Revival IQ