Search Athmeeya Geethangal

1104. എഴുന്നേറ്റു പ്രകാശിക്കുക ദീപം  
Lyrics : J.M.
എഴുന്നേറ്റു പ്രകാശിക്കുക ദീപം തെളിച്ചിടുക
യേശുവിന്‍ നാമത്തെ വാഴ്ത്തിടുക
നാള്‍തോറും പാടി പുകഴ്ത്തിടുക
 
1   ക്രൂശുമെടുത്തിനി പോയിടാം ജീവമാര്‍ഗ്ഗമുരച്ചിടാം
     പുത്തന്‍വീഥിയൊരുക്കിടാം സുവിശേഷക്കൊടികള്‍ ഉയര്‍ത്തിടാം
 
2   സത്യത്തിന്‍ പാത കാട്ടിടാം സ്നേഹസാമ്രാജ്യം ഒരുക്കിടാം
     നീതിസൂര്യന്‍റെ കീഴില്‍ നാം ഉല്ലാസമോടെ വസിച്ചിടാം-
 
3   ഹല്ലേലുയ്യാ ഗീതം മുഴക്കിടാം നാഥന്‍ യേശുവിന്‍ വരവിതാ
     വാനതില്‍ വന്നിടും വല്ലഭന്‍ യേശുവെ നാമിന്നു പാടി പുകഴ്ത്തിടാം-

 Download pdf
33906952 Hits    |    Powered by Revival IQ