Search Athmeeya Geethangal

1108. എഴുന്നേല്‍ക്ക നാം പോകാം കുരിശി 
Lyrics : K.V.I
എഴുന്നേല്‍ക്ക നാം പോകാം കുരിശിന്‍ സത്യസാക്ഷികളായ്
 
1   പടയ്ക്കു മുന്നേ ഒരുക്കമായ് പ്രാര്‍ത്ഥനയ്ക്കായ് ചേര്‍ന്നിടാം
     നമുക്ക് നമ്മുടെ പോരായ്മകളെ നികത്തി ശക്തിയെ പ്രാപിക്കാം-
 
2   കാല്‍വറിയിലെ രണാങ്കണത്തില്‍ വിജയത്തിന്‍കൊടി പാറിച്ചോന്‍
     നമുക്ക് മുന്നേ നടകൊള്ളുന്നു അവന്‍റെ പിന്നില്‍ നിരനിരയായ്-
 
3   നിമിഷംതോറും അനേകരാല്‍ വിനാശഗര്‍ത്തം നിറയുമ്പോള്‍
     ആത്മഭാരത്തോടെ നാം അണിക്കുനേരെ പാഞ്ഞിടാന്‍-
 
4   ഭാരതനാട്ടില്‍ സുവിശേഷം ധീരതയോടെ ഘോഷിപ്പാന്‍
     കണ്ണുനീരില്‍ കുതിര്‍ന്ന വിത്ത് മണ്ണെ നോക്കി എറിഞ്ഞീടാന്‍-
 
5   പ്രതിഫലമേകാനായ് നാഥന്‍ മേഘേ വന്നിടും നേരത്ത്
     ലജ്ജിതരായ് തീരാതെ ഏറെ പ്രതിഫലം പ്രാപിപ്പാന്‍

 Download pdf
33907448 Hits    |    Powered by Revival IQ