464. എന്‍ ജീവനാഥന്‍ കൃപയാലെന്നെ
Lyrics : T.K.S.എന്‍ ജീവനാഥന്‍ കൃപയാലെന്നെ
നടത്തിടുവതെന്താനന്ദം!
തന്ജീവനെന്നെ വിജയം നല്കി
പുലര്ത്തിടുവതെന്താനന്ദം!
1 ബഹുവിധ ഭീതികളേറും ധരയില്‍
തീരാത്ത കൃപയെന്മീതേ
പകരുവതമിതം സന്തോഷമനിശവും
തരും ഭയമെഴാതെ ഓ-ഓ-തരും
2 പല പരിശോധനകള്‍ വരുമെന്നാല്‍
ശ്രീയേശുവരികില് വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും
മോദാലരുളിടുന്നു ഓ-ഓ മോദാല്
3 അതിബലമുളള കരങ്ങള്‍ മൂലം
താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവന്
നല്കിടുന്നു നന്നേ ഓ-ഓ നല്കി
4 മനുജരനേകമരാജകമായി
മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാന്‍ വാസം തുടരുവതു
ദിവ്യകരുണമൂലം ഓ-ഓ ദിവ്യ
Download pdf