Search Athmeeya Geethangal

243. എന്‍ ജീവനാഥാ എന്‍ പേര്‍ക്കായ് 
Lyrics : P.T
‘King of My life I crown thee now’
 
എന്‍ ജീവനാഥാ എന്‍ പേര്‍ക്കായ് ക്രൂശില്‍ മരിച്ചു നീ
എന്‍ പാപം പോക്കാന്‍ യാഗമായ് രക്തം ചൊരിഞ്ഞു നീ
 
          വന്ദിക്കുന്നു നിന്‍ പാദത്തില്‍ നന്ദിയോടിന്നും രക്ഷകാ
          ആരാധിച്ചിടുന്നു എന്‍ ആത്മാവില്‍ മോദമായ്
 
1   സ്വര്‍ഗ്ഗത്തില്‍ സത്യകൂടാരം സ്ഥാപിച്ച നായകാ
     മണ്‍പാത്രമായ എന്നിന്‍ നിന്‍ സ്നേഹം പകര്‍ന്നല്ലോ-
 
2   നിന്‍ മാര്‍വ്വില്‍ എന്നെ ചേര്‍ത്തതാല്‍ ഞാന്‍ എത്ര ഭാഗ്യവാന്‍
     നിത്യമാം ജീവന്‍ തന്നതാല്‍ പാടിടും എന്നും ഞാന്‍-
 
3   എന്‍ ദേഹം ദേഹി ആത്മാവും നിന്‍ സന്നിധാനത്തില്‍
     വീണു വണങ്ങി യാഗമായ് സര്‍വ്വവും നല്‍കുന്നേന്‍-

 Download pdf
33906849 Hits    |    Powered by Revival IQ