Search Athmeeya Geethangal

842. ആശ്രയം എനിക്കിനി യേശുവിലെന്നും 
Lyrics : G.P.
       
ആശ്രയം എനിക്കിനി യേശുവിലെന്നും
ആകയാലില്ലിനി ആകുലമൊന്നും
 
1   പാരിടത്തില്‍ പല ശോധന വരികില്‍
     പാടിടും ഞാന്‍ പുതുഗാനമെന്‍ ഹൃദിയില്‍
     അല്ലലിന്‍ അലകള്‍ നേരേ വന്നിടുകില്‍
     ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാന്‍-
 
2   സിംഹവായടച്ചും തീ ബലം കെടുത്തും
     സംഹാരദൂതന്‍ തന്‍ കൈകളെ തടുത്തും
     അല്ലിലും പകലിലും തന്‍ ഭുജബലത്താല്‍
     നല്ലപോല്‍ കാത്തവന്‍ നടത്തിടും കൃപയാല്‍-
 
3   വാനിലെ പറവയെ പുലര്‍ത്തിടും ദൈവം
     വാസനമലര്‍കളെ വിരിയിക്കും ദൈവം
     മരുവില്‍ തന്‍ജനത്തെ നടത്തിടും ദൈവം
     മറന്നിടാതെന്നെയും കരുതിടുമെന്നും-
 
4   തന്‍മൊഴി കേട്ടും തന്മുഖം കണ്ടും
     തന്‍പാദ സേവ ചെയ്തും ഞാന്‍ പാര്‍ക്കും
     പാരിലെ നാളുകള്‍ തീര്‍ന്നുയെന്‍ പ്രിയനെ
     നേരില്‍ ഞാന്‍ കാണുമ്പോള്‍ തീരുമെന്‍ ഖേദം

 Download pdf
33907346 Hits    |    Powered by Revival IQ