Search Athmeeya Geethangal

238. എന്‍ ജീവനാഥാ ദൈവസുതാ  
Lyrics : A.A.J.
രീതി: നിന്നിഷ്ടം ദേവാ...
 
1   എന്‍ ജീവനാഥാ ദൈവസുതാ നിന്നന്തികേ ഞാന്‍ വന്നിടുന്നു
     ആശ്രയസ്ഥാനം നീ മാത്രമേ പ്രാണനാഥായെന്‍ സങ്കേതമേ
 
2   എന്‍ ജീവനാഥാ ദൈവസുതാ സ്വര്‍ല്ലോകത്തിന്‍റെ ആരാധ്യനേ
     ഏഴയാമെന്നെ സ്നേഹിച്ചല്ലോ അത്യഗാധമിതപ്രമേയം
 
3   എന്‍ ജീവനാഥാ ദൈവസുതാ നന്മയെന്തെന്നില്‍ ദര്‍ശിച്ചു നീ
     പാപിയാം ശത്രു അര്‍ദ്ധപ്രാണന്‍ ഏവം വിധമീയേഴയാം ഞാന്‍
 
4   എന്‍ ജീവനാഥാ ദൈവസുതാ
     നിന്‍സ്നേഹം നാവാല്‍ അവര്‍ണ്ണ്യമേ
     അയോഗ്യനാമീ പാപിയെന്നെ നിന്‍മകനാക്കി തീര്‍ത്തുവല്ലോ
 
5   എന്‍ ജീവനാഥാ ദൈവസുതാ വാഞ്ചിക്കുന്നേ നിന്‍സന്നിധാനം
     തൃക്കണ്ണിന്‍ ശോഭ കണ്ടിടും ഞാന്‍
     തൃപ്പാദത്തില്‍ വണങ്ങിടുമേ         

 Download pdf
33907266 Hits    |    Powered by Revival IQ