Lyrics : G.Kഎന്‍ ജീവനായകാ! എന്നേശുവേ!
ഇന്നുമെന്നുമൊന്നുപോലെ കാത്തിടും വിഭോ!
നീ നല്ലവന്‍ - നീ വല്ലഭന് എന്നേശുവേ എന്‍ രക്ഷകാ!
1 മര്‍ത്യരാം സഖാക്കളേവരും പിരിഞ്ഞുപോം
മൃത്യുവിന്റെ നാളതില്‍ പിരിഞ്ഞിടാതെ നീ
നിത്യവും നടത്തിടുന്ന സ്നേഹമോര്‍ത്തു ഞാന്‍
ക്രിസ്തുനായകാ നിനക്കു പാടിടുന്നിതാ-
2 പാരിടം കുലുങ്ങിയാകവേ മറഞ്ഞിടും
നേരവും കുലുങ്ങിടാതെ നിന്റെ മാറിടം
ചാരിടാനൊരുക്കിടുന്ന നല്ല നായകന്
മാറിടാത്ത സ്നേഹിതന് നീയൊന്നുമാത്രമേ-
3 നല്ല പാലകനെനിക്കിന്നുള്ളതാലിനി
അല്ലലില്ല തെല്ലുമേ നീയെത്ര വല്ലഭന്!
അല്ലിലും പകലിലും നടത്തിടാമിദം
ചൊല്ലിയ നിന്വാക്കെനിക്കങ്ങുണ്ടിന്നാശ്രയം-
![](images/PDF.gif)
Download pdf