Search Athmeeya Geethangal

534. എന്‍ ദൈവമേ നീയെത്ര നല്ലവനാം 
Lyrics : T.V.S.
രീതി: മല്‍പ്രിയനെ എന്നേശു
 
എന്‍ദൈവമേ നീയെത്ര നല്ലവനാം! വല്ലഭനാം!
എന്നെ നീ നടത്തിടുന്നു എന്‍ഭാരം ചുമന്നിടുന്നു
അന്നന്നു നീ വേണ്ടുന്നതെല്ലാം നല്‍കി പാലിക്കുന്നു
 
1   ഇദ്ധരയില്‍ എല്ലാം പ്രതികൂലമായ് തീര്‍ന്നെന്നാലും
     കാര്‍മുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും
     കൈവിടല്ലേ എന്‍പ്രാണനായകനേ! കാത്തിടണേ-
 
2   മന്നില്‍ നിന്നു വിണ്ണില്‍ നിന്‍ സന്നിധാനം ചേരും വരെ
     നിന്‍ മാര്‍വ്വില്‍ ചാരി ഞാനെന്നും സീയോനിന്‍ യാത്ര തുടരാന്‍
     വിശ്വാസത്തിന്‍ നല്ലപോര്‍ പൊരുതിടുവാന്‍ ശക്തി നല്‍ക-
 
3   എന്നേശുവേ എന്നു നീ വന്നിടുമോ ചേര്‍ത്തിടുവാന്‍
     കാലങ്ങള്‍ ദീര്‍ഘമാക്കല്ലേ നിന്നില്‍ ഞാന്‍ നിത്യം ചേരുവാന്‍
     സീയോനില്‍ ഞാന്‍ മോദമായ് വാണിടുവാന്‍ എന്നുമെന്നും-     

 Download pdf
33906840 Hits    |    Powered by Revival IQ