Search Athmeeya Geethangal

875. എന്‍ ദൈവമേ നീയൊഴികെ എന്നെ 
Lyrics : A.V.
  
എന്‍ ദൈവമേ നീയൊഴികെ എന്നെ കരുതുവാനാരുമില്ല (2)
 
1   എരിയുന്ന വെയിലില്‍ ഞാന്‍ തളരില്ല നാഥാ
     തണലായെനിക്കെന്നും നീ കൂടെയുണ്ട് (2)
 
2   നീ തന്നതല്ലാതെ എനിക്കൊന്നുമില്ല
     അഖിലം നിന്‍കൃപയല്ലോ അതുമാത്രം മതിയെ (2)
 
3   നീ ചെയ്ത നന്മകള്‍ക്കെന്തു പകരം
     ചെയ്തിടും നാഥാ ഞാന്‍ നിന്നെ സ്തുതിക്കും (2)
 
4   രോഗക്കിടക്കയില്‍ ആശ്വാസം നീയേ
     മൃത്യുവിന്‍ നേരം നിന്മാറില്‍ വിശ്രാമം (2)-

 Download pdf
33907054 Hits    |    Powered by Revival IQ