Search Athmeeya Geethangal

259. എന്‍റെ കര്‍ത്താവുമെന്‍ ദൈവവുമേ! 
Lyrics : T.M.D
1   എന്‍റെ കര്‍ത്താവുമെന്‍ ദൈവവുമേ!
     നിന്‍മുറിവില്‍ മമ ചുംബനമേ!
     നിര്‍മ്മലനാം നിന്‍മേനിയിലീ-
     വന്‍മുറിവുകളിന്‍ കാരണം ഞാന്‍--
 
2   അടികളാലാണിയാല്‍ മുള്‍മുടിയാല്‍
     അടിമുടി മുഴുവനും മുറിവുകളായ്
     ഒടുവില്‍ വിലാവിലും കുത്തിയതാം
     വടുവിലും വിനയമായ് മുത്തുകയാം-
 
3   എന്നുടെ വീണ്ടെടുപ്പിന്‍ വിലയാം
     ചെന്നിണം ചിന്തിയതിന്‍ വിടവാം
     എന്നും പിതാവിന്‍റെ സന്നിധിയില്‍
     നിന്നിടുവാന്‍ ബലം നല്‍കുവത്--
 
4   ഇന്നു ഞാന്‍ മുത്തുവതാത്മാവില്‍
     വന്നിടും നീയിനിയന്നാളില്‍
     കണ്ടിടും നിന്നെ ഞാന്‍ മുഖദാവില്‍
     മുത്തിടും നിന്‍മുറിവില്‍ വടുവില്‍--     

 Download pdf
33907093 Hits    |    Powered by Revival IQ