Search Athmeeya Geethangal

1041. എന്‍ നാഥന്‍ വന്നിടും എന്നാധി 
Lyrics : T.K.S.
1   എന്‍ നാഥന്‍ വന്നിടും എന്നാധി നീങ്ങിടും
     അന്നാളത്യാനന്ദമെ എനിക്കന്നാളില്‍ എനിക്കന്നാളെന്താനന്ദമെ
     എന്നേശു തന്നോടു ചേര്‍ന്നിടുമന്നു ഞാന്‍
     എന്നതു നിര്‍ണ്ണയമേ വൈരി ഖിന്നനായ്ത്തീര്‍ന്നിടുമേ-
 
2   എന്നെ വിളിച്ചവന്‍ നീതികരിച്ചവന്‍ തേജസ്ക്കരിച്ചിടുമേ
     അന്നു തേജസ്സില്‍ അന്നു തേജസ് ധരിപ്പിക്കുമേ  
     താഴ്ചയില്‍ നിന്നെന്‍റെ ദേഹം മഹത്വത്തില്‍
     വേഴ്ചയിലാക്കീടുമേ എന്‍റെ വാഴ്ചയങ്ങായീടുമേ-
 
3   ഞാനിന്നു വിശ്വസിച്ചീടുന്നതൊക്കെയും കണ്‍മുമ്പില്‍ കണ്ടീടുമേ
     അന്നു കണ്‍മുമ്പില്‍ അന്നു കണ്‍മുമ്പില്‍ കണ്ടീടുമേ
     ആണിപ്പാടുള്ളോരു തൃപ്പാദപാണികളോടെയെന്‍ നായകനെ
     അന്നു കാണാമെന്നേശുവിനെ-
 
4   കര്‍ത്താവില്‍ ചെയ്തിടും യത്നങ്ങളൊന്നുമേ
     വ്യര്‍ത്ഥമായ് തീരുകില്ല അവ വ്യക്തമായ് അവ വ്യക്തമാക്കീടുമന്ന്
     ഏകും പ്രതിഫലം ഏതു മുഖപക്ഷം
     കൂടാതെയോരോന്നിനും മറന്നീടാതെയോരോന്നിനും-
 
5   അന്നാള്‍ വെളിപ്പെടും തേജസ്സ് നിനയ്ക്കുകില്‍
     ഇക്കാല ദുഃഖങ്ങളോ ബഹുനിസ്സാരം ബഹുനിസ്സാരമെന്നെണ്ണിടാം
     ഈ ലോകമാലില്ല, മാലിന്യവുമില്ല,
     ചേലോടു വാണീടുമേ-എന്നും ഹല്ലേലുയ്യാ പാടുമേ-          

 Download pdf
33906887 Hits    |    Powered by Revival IQ