Search Athmeeya Geethangal

145. എന്‍ നീതിയും വിശുദ്ധിയും എന്‍ 
Lyrics : V.N.
                                ‘My hope is built’
 
1   എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍രക്തവും
     വേറില്ല ആത്മശരണം വേറില്ല പാപഹരണം
 
          എന്‍ യേശു എന്‍ ഇമ്മാനുവേല്‍
          ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍
 
2   വൃഥാവില്‍ സ്വയനീതികള്‍ വൃഥാവില്‍ ചത്ത രീതികള്‍
     ദൈവത്തിന്‍ മുമ്പില്‍ നില്‍ക്കുവാന്‍
     രക്തത്താലത്രേ പ്രാപ്തന്‍ ഞാന്‍
 
3   ഈ രക്തത്തിലെന്‍ ഹൃദയം ഹിമത്തെക്കാളും നിര്‍മ്മലം
     എന്നുരയ്ക്കുന്ന വചനം തീര്‍ക്കുന്നു സര്‍വ്വ സംശയം-
 
4   ആരെന്നെ കുറ്റം ചുമത്തും ആര്‍ ശിക്ഷയ്ക്കെന്നെ വിധിക്കും
     ഞാന്‍ ദൈവനീതി ആകുവാന്‍ പാപമായ് തീര്‍ന്നെന്‍ രക്ഷകന്‍-
 
5   സംഹാരദൂതന്‍ അടുത്താല്‍ ഈ രക്തം എന്‍മേല്‍ കാണ്‍കയാല്‍
     താന്‍ കടന്നുപോം ഉടനെ നിന്‍വീടു ദൈവസുതനേ-
 
6   വന്‍മഴ പെയ്യും നേരത്തും ഞാന്‍ നിര്‍ഭയമായിരിക്കും
     കാറ്റടിച്ചാലും ഉച്ചത്തില്‍ പാടിടും ഞാന്‍ എന്‍ കോട്ടയില്‍-
 
7   വീണാലും പര്‍വ്വതങ്ങളും മാഞ്ഞാലും ആകാശങ്ങളും
     ക്രിസ്തുവിന്‍ രക്തനിയമം മാറാതെ നില്‍ക്കും നിശ്ചയം-

 Download pdf
33907133 Hits    |    Powered by Revival IQ