Search Athmeeya Geethangal

270. എന്‍ പേര്‍ക്കായ് ജീവന്‍ വയ്ക്കും 
Lyrics : K.V.S.
എന്‍പേര്‍ക്കായ് ജീവന്‍ വയ്ക്കും പ്രഭോ! നിന്നെ
എന്നുമീ ദാസനോര്‍ക്കും
 
1   നിന്‍ കൃപയേറിയ വാക്കിന്‍ പ്രകാരമി-
     ങ്ങത്യന്ത താഴ്മയോടെ -എന്‍റെ
     വന്‍കടം തീര്‍പ്പാന്‍ മരിക്കും പ്രഭോ! നിന്നെ
     എന്നുമീ ദാസനോര്‍ക്കും--
 
2   എന്നുടെ പേര്‍ക്കായ് നുറുങ്ങിയ നിന്നുടല്‍
     സ്വര്‍ഭോജ്യമത്രേ മമ - നിന്‍റെ
     പൊന്നുനിയമത്തിന്‍ പാത്രമെടുത്തിപ്പോള്‍
     നിന്നെ ഞാനോര്‍ക്കുന്നിതാ--
 
3   ഗത്സമനേയിടം ഞാന്‍ മറന്നിടുമോ
     നിന്‍വ്യഥയൊക്കെയെയും - നിന്‍റെ
     സങ്കടം രക്തവിയര്‍പ്പെന്നിവയൊരു
     നാളും മറക്കുമോ ഞാന്‍--
 
4   എന്നുടെ കണ്ണുകള്‍ കാല്‍വറിയിങ്കലെ
     ക്രൂശിന്നു നേര്‍ തിരിക്കേ - എന്‍റെ
     പൊന്നുബലിയായ ദൈവകുഞ്ഞാടിനെ
     യോര്‍ക്കാതിരിക്കുമോ ഞാന്‍--
 
5   നിന്നെയും നിന്‍റെ വ്യഥകളെയും നിന്‍റെ
     സ്നേഹമെല്ലാറ്റെയും ഞാന്‍ - എന്‍റെ
     അന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീ
     സാധുവോര്‍ത്തിടുമെന്നും--
 
6   നിന്നുടെ രാജ്യത്തില്‍ നീ വരുമ്പോളെന്നെ
     നീയോര്‍ത്തിടും സമയേ - നിന്‍റെ
     വന്‍കൃപ പൂര്‍ണ്ണമായ് ഞാനറിയും തവ
     രൂപത്തോടേകമാകും--                             

 Download pdf
33907128 Hits    |    Powered by Revival IQ