Search Athmeeya Geethangal

735. എന്‍ പ്രാണനാഥന്‍ എന്നു വരും? 
Lyrics : C.J
എന്‍പ്രാണനാഥന്‍ എന്നു വരും? എന്നു തീരും എന്‍വേദനകള്‍?
 
1   ആകുലത്തില്‍ ആശ്വസിപ്പാന്‍ ആവശ്യങ്ങളില്‍ ആശ്രയിപ്പാന്‍
     അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തില്‍-
 
2   ഇന്നിഹത്തില്‍ നിന്നിലല്ലാതില്ല സന്തോഷം ജീവിതത്തില്‍
     തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും-
 
3   പ്രിയരെല്ലാം കൈവിടുമ്പോള്‍ പ്രതികൂലമായ് മാറിടുമ്പോള്‍
     പ്രാണപ്രിയാ ഈ ഏഴയാകും പ്രാണിയെ നീയും കൈവിടുമോ!
 
4   നല്ലതല്ലാതൊന്നുമില്ല നീ നല്‍കുമെല്ലാം നന്മയല്ലോ
     നിത്യത തന്നിലെത്തുവോളം നീ നടത്തെന്നെ നിന്‍ഹിതംപോല്‍- 

 Download pdf
33906876 Hits    |    Powered by Revival IQ