Search Athmeeya Geethangal

780. ആശ്വാസദായകൻ യേശുനാഥൻ 
Lyrics : V.J.
1. ആശ്വാസദായകൻ യേശുനാഥൻ
ആനന്ദവല്ലഭൻ തന്നേയവൻ
അൻപുളള രക്ഷകൻ നമ്മെയെന്നും
അൻപോടെ കാത്തിടും നിശ്ചയമായ്

ക്രിസ്തുവിൽ ആശ്രയിക്കാം
നമുക്കെന്നും ആശ്രയിക്കാം
ക്രൂശിൽ മരിച്ചുയിർത്തെഴുന്നേറ്റ
ക്രിസ്തുവിൽ ആശ്രയിക്കാം

2. ആപത്തുനേരത്തിൽ സങ്കേതമായ്
ചാരത്തുവന്നു തൻ മാർവ്വണച്ച്
വേദനമാറ്റി കണ്ണീർ തുടച്ച്
ആശ്വാസം നൽകി ആശ്ളേഷിക്കുമേ-

3. ശോധന ധാരാളം വന്നിടുന്ന
വേളയിൽ ഉന്നതൻ താങ്ങിടുമേ
അന്നന്നു വേണ്ടുന്നതെല്ലാം തന്നു
അത്ഭുതനാഥൻ നടത്തിടുമേ-

4. വാഗ്ദത്ത ദേശത്തു ചേർത്തിടുവാൻ
വാഗ്ദത്തം ചെയ്തവൻ വന്നിടുമേ
വാനവും ഭൂമിയും മാറിയാലും
വാക്കുപറഞ്ഞവൻ മാറുകില്ല-

 

 Download pdf
33907359 Hits    |    Powered by Revival IQ