Search Athmeeya Geethangal

1033. എന്‍ പ്രാണനാഥനേശു വന്നിടുവാന്‍ 
Lyrics : G.P.
എന്‍ പ്രാണനാഥനേശു വന്നിടുവാന്‍
എന്‍ കണ്ണുനീരെല്ലാം തീര്‍ന്നിടുവാന്‍
നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി
എന്നും സാനന്ദം വാണിടുവാന്‍
 
1   സൃഷ്ടിയെല്ലാമാര്‍ത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും
     തുഷ്ടിയോടെ നമ്മള്‍ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!-
 
2   അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും
     സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയില്‍-
 
3   മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീര്‍ന്നിടും
     ചിന്മയസ്വരൂപനേശുവിന്‍ പൊന്മുഖം ഞാന്‍ കാണും നിശ്ചയം

 Download pdf
33907129 Hits    |    Powered by Revival IQ