Search Athmeeya Geethangal

357. എന്‍ പ്രിയാ! നിന്‍കൃപ മാത്രമാം ഈ 
Lyrics : M.T.G
രീതി: അന്‍പു നിറഞ്ഞ പൊന്നേശുവേ
 
1   എന്‍പ്രിയാ! നിന്‍കൃപ മാത്രമാം ഈ മരുയാത്രയിലാശ്രയം
     നിന്‍ക്രൂശിലെന്‍റെ പ്രശംസയാം നിന്‍പ്രേമമെന്‍റെ പ്രമോദമാം
 
2   കൂരിരുള്‍ മൂടുന്ന പാതയില്‍ ആകുലമേറുന്ന വേളയില്‍
     നന്മധു തൂകുന്ന നിന്മൊഴി എന്മനസ്സിന്നേകുമാനന്ദം
 
3   വന്‍പ്രതികൂലം തളര്‍ത്തിടില്‍ നിന്‍ബലം തന്നു സഹായിക്കാന്‍
     എന്നുമരികിലുണ്ടെന്‍ പ്രഭോ നിന്‍ധന്യമാം കൃപാസാന്നിദ്ധ്യം
 
4   സന്ധ്യയുഷസിലുമൊന്നു പോല്‍ ബന്ധുരം
     നിന്‍കൃപ തേടും ഞാന്‍ വന്ധ്യമാം മേഘം ഹാ ലോകരിന്‍
     ബന്ധങ്ങള്‍, തേടുകില്ലായവ-
 
5   നിന്‍സ്തുതി തേടുവതെത്രയോ യോഗ്യമാമേതൊരു നേരവും
     അന്ത്യം വരെയും നിന്‍സേവയില്‍ സാധുവിന്നേകുക നിന്‍കൃപ

 Download pdf
33906774 Hits    |    Powered by Revival IQ