Lyrics : T.M.
1 എന്‍പ്രിയന്‍ വലങ്കരത്താല്‍ പിടിച്ചെന്നെ നടത്തിടുന്നു ദിനംതോറും
സന്തോഷവേളയില്‍ സന്താപവേളയില്‍
എന്നെ കൈവിടാതെ അനന്യനായ്-
പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
കഷ്ടത അനവധി വന്നിടിലും എന്കാന്തന് കാത്തിടും
എന്‍പ്രിയന്‍ പോറ്റിടും എന്നാഥന് നടത്തിടും അന്ത്യംവരെ
2 മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിന്പില് വന്വൈരി പിന്‍ഗമിച്ചാല്‍ ചെങ്കടലില്‍ കൂടി ചെങ്കല്‍
പാതയൊരുക്കി അക്കരെ എത്തിക്കും ജയാളിയായ്-
3 എരിയും തീച്ചുള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയന് വിടുവിക്കും-
4 ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലെപ്പോല് വീഴ്ത്തപ്പെട്ടാല്‍
സിംഹത്ത സൃഷ്ടിച്ച എന്‍ സ്നേഹനായകന്
കണ്മണിപോലെന്നെ കാത്തുകൊള്ളും-
5 കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും സാരെഫാത്തൊരുക്കി
ഏലിയാവേ പോറ്റിയ എന്‍പ്രിയന്‍ എന്നെയും പോറ്റിക്കൊള്ളും-
6 മണ്ണോടു മണ്ണായ് ഞാന്‍ അമര്ന്നുപോയാലും
എന്കാന്തനേശു കൈവിടില്ല എന്നെ ഉയിര്‍പ്പിക്കും
വിണ്ശരീരത്തോടെ കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍-
![](images/PDF.gif)
Download pdf