Search Athmeeya Geethangal

992. എന്‍ പ്രിയാ! നിന്നെ ഞാന്‍ എന്നു 
Lyrics : K.D.W.
രീതി: യേശു എന്‍ ഉള്ളത്തില്‍
         
എന്‍പ്രിയാ! നിന്നെ ഞാന്‍ എന്നു കാണും ?
പൊന്‍മുഖം ഞാനെന്നു കാണും ?
വാനില്‍ വന്നന്തികേ എന്നു ചേര്‍ക്കും ?
വന്‍ വിനകള്‍ എന്നു തീരും ?
 
1   മന്ദിരം നീ തീര്‍ത്തു വേഗം വന്നു ചാരേ
     ചേര്‍ക്കുമെന്ന ആശയില്‍ ഞാന്‍ പാര്‍ത്തിടുന്നു
     എന്നു നീ വന്നിടും യേശു നാഥാ
     നിന്‍മുഖം ഞാനെന്നു കാണും ?
 
2   വീഞ്ഞു വീട്ടില്‍ കൊണ്ടു വന്ന എന്‍റെ പ്രിയന്‍
     എന്നുമെന്‍ ഞാനവന്‍റേതെന്നുമെന്നും
     ലോകത്തിന്‍ മോഹങ്ങള്‍ വേണ്ട തെല്ലും
     ജീവിതേശാ! നീ മതിയേ-
 
3   ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി
     ജീവനേകി സ്നേഹിച്ചല്ലോ വന്‍ കൃപയാല്‍
     മന്നിതില്‍ ജീവിക്കും കാലമെല്ലാം
     നിന്നെ മാത്രം സേവിക്കും ഞാന്‍-
 
4   ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട
     നിന്‍ജനത്തിന്‍ കഷ്ടം മാത്രം എന്‍ പ്രമോദം
     നിന്‍മഹാ പ്രേമത്തിന്‍ തീയണയ്ക്കാന്‍
     മന്നിലില്ല വന്‍ പ്രളയം-
 
5   സ്വര്‍ഗ്ഗനാട്ടില്‍ വന്നിടുമ്പോള്‍ എന്‍ ഹൃദയം
     ആര്‍ത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാന്‍
     പാടെഴും കാല്‍കരം കണ്ടിടുമ്പോള്‍
     വീണിടും ഞാന്‍ നിന്‍റെ മുമ്പില്‍-

 Download pdf
33906732 Hits    |    Powered by Revival IQ