Search Athmeeya Geethangal

589. എന്‍ പ്രിയനെന്തു നല്ലവന്‍ തന്‍സ്നേ 
Lyrics : T.J.T.
           
രീതി: നിസ്സീമമാം നിന്‍ സ്നേഹ
 
1   എന്‍ പ്രിയനെന്തു നല്ലവന്‍ തന്‍സ്നേഹമാര്‍ക്കു വര്‍ണ്ണ്യമോ
     തന്‍ജീവനേകിയെന്നെ വന്‍നാശത്തില്‍നിന്നു വീണ്ടവന്‍
 
2   പാടിപ്പുകഴ്ത്തുമേഴ ഞാന്‍ പാരില്‍ വസിച്ചിടുന്ന നാള്‍
     പാദത്തില്‍ വയ്കുന്നൊക്കെയും പാടേറ്റ പ്രാണനാഥന്നായ്-
 
3   മാലിന്യമേശിടാതെയെന്‍ വീടോടുത്തിടും വരെ
     നീടാര്‍ന്ന തന്‍ കരങ്ങളാല്‍ താങ്ങിടുമെന്നെ നാള്‍ക്കുനാള്‍
 
4   ഭാരങ്ങളേറിടുന്ന നാള്‍ ചാരെയണഞ്ഞു പ്രിയനെന്‍
     ഭാരം വഹിച്ചു നാള്‍ക്കുനാള്‍ പാരില്‍ നടത്തിടുന്നവന്‍
 
5   തന്നെപ്പിരിഞ്ഞു പാരിതില്‍ ആവില്ലെനിക്കു പാര്‍ക്കുവാന്‍
     തന്നില്‍ ലയിപ്പതെന്നു ഞാന്‍ ആ നാളിലെന്തു മോദമേ!   

 Download pdf
33906897 Hits    |    Powered by Revival IQ