Search Athmeeya Geethangal

318. എന്‍ പ്രിയനെന്തു മനോഹരനാം! തന്‍പദ 
Lyrics : M.E.C.
എന്‍പ്രിയനെന്തു മനോഹരനാം! തന്‍പദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും ആമയമകറ്റി നടത്തുമെന്നെ
 
1   ശാരോന്‍ പനിനീര്‍ കുസുമമവന്‍ താഴ്വരകളിലെ താമരയും
     മധുരഫലം തരും നാരകമാം തന്‍നിഴലതിലെന്‍ താമസമാം-
 
2   ഉലകക്കൊടുംവെയില്‍ കൊണ്ടതിനാല്‍
     ഇരുള്‍ നിറമായെങ്കിലും താന്‍
     തള്ളിയില്ലെന്നെത്തിരു കൃപയാല്‍ തന്നരമനയില്‍ ചേര്‍ക്കുകയായ്-
 
3   മാറ്റമില്ലാ കൃപ നിറഞ്ഞവനായ് മറ്റൊരു രക്ഷകനില്ലിതുപോല്‍
     മരുവിടമാമീ ഭൂമിയില്‍ തന്‍ മാറില്‍ ചാരി ഞാനാശ്വസിക്കും-  

 Download pdf
33907346 Hits    |    Powered by Revival IQ