Lyrics : C.S.D1 എന്‍പ്രിയനെപ്പോല്‍ സുന്ദരനായ് ആരെയും ഞാനുലകില്‍
കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല
സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ
മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാന്‍-ഈ
2 സര്‍വ്വാംഗസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്
സര്‍വ്വസുഖ സൗകര്യങ്ങള്‍ അര്‍പ്പിക്കുന്നേ ഞാന്‍
3 യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപ്പകല്‍
പ്രിയനോടുള്ളനുരാഗം കവര്‍ന്നിടുകില്‍-
4 ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടുകൂടിയെന്നെ മാടിവിളിച്ചാല്‍-
5 വെള്ളത്തിന് കുമിളപോലെ മിന്നിവിളങ്ങിടുന്ന
ജഡികസുഖങ്ങളെന്നെ എതിരേല്‍ക്കുകില്‍-
6 പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നേ പ്രിയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ-
![](images/PDF.gif)
Download pdf