Lyrics : P.V.T.എന്‍പ്രിയരക്ഷകനേ! നിന്നെ കാണ്മാന് വാഞ്ഛയാല്‍ കാത്തിടുന്നു
ഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍
ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ
1 താതന് വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാന്‍
നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാന്‍ പാര്‍ത്തിടുന്നു
എന്നെ നിന്നിമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍
എന്നു നീ വന്നിടും എന്നാശ തീര്‍ത്തിടും-
2 വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാന്‍ തന് സഭയെ
വാനിലെടുത്തിടുവാന്‍ തന്നോടു കൂടൊന്നിച്ചിരുത്തിടുവാന്
വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു
താമസമെന്തഹോ ആനന്ദവല്ലഭാ?-
3 ഞാന്‍ നിന്നെ ധ്യാനിക്കുമ്പോള്‍ മനോഹരം എങ്ങനെ വര്‍ണ്ണിച്ചിടാം
വെണ്മയോടു ചുവപ്പും കലര്ന്നുള്ളോന് ലക്ഷങ്ങളിലുത്തമന്
നീ മഹാ സുന്ദരന്‍ ആഗ്രഹിക്കത്തക്കോന്
നീ മതിയേ എനിക്കെന്നേക്കും നിശ്ചയം-
4 പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവു രുചിച്ചിടുന്നു
നാമമതി മധുരം തേന്കട്ടയെക്കാളുമതി മധുരം
നീ എന്റെ രക്ഷകന് വീണ്ടെടുത്തോനെന്നെ
നീ എനിക്കുള്ളവന്‍ ഞാന്‍ നിനക്കുള്ളവന്‍-
![](images/PDF.gif)
Download pdf