Search Athmeeya Geethangal

1031. എന്‍ പ്രിയന്‍ എന്നു വന്നിടും? എന്നു  
Lyrics : C.J.
എന്‍പ്രിയന്‍ എന്നു വന്നിടും? എന്നു ഞാന്‍ അങ്ങു ചേര്‍ന്നിടും?
 
1   നീറുന്ന ദുഃഖ ഭാരങ്ങള്‍ നീളുന്ന നിന്ദ പീഡകള്‍
     നിന്‍കരങ്ങള്‍ കണ്ണീര്‍ തുടപ്പാന്‍ നിത്യവീട്ടില്‍ വിശ്രമിപ്പാന്‍-
 
2   ഇതാ ഞാന്‍ വേഗം വരുന്നു  ഈ മഹല്‍വാക്കു തന്നു നീ
     ഇന്നീ ഏഴയെനിക്കുലകില്‍ ഇല്ല ആശ വേറൊന്നിലും-
 
3   കൂടാരവാസം തീര്‍ന്നു നിന്‍ കൂടെ ഞാന്‍ വന്നു ചേര്‍ന്നിടും
     കോടാകോടി വിശുദ്ധഗണം കൂടിച്ചേരും ആ സുദിനം-
 
4   കാലങ്ങള്‍ ഏറെയാകുമോ? കാഹളം വാനില്‍ കേള്‍ക്കുവാന്‍
     കാത്തു കാത്തു പാര്‍ത്തിടുന്നു കാന്താ വേഗം വന്നിടണേ

 Download pdf
33906887 Hits    |    Powered by Revival IQ