Search Athmeeya Geethangal

960. എന്‍ പ്രിയന്‍ വേഗം വരും താമ 
Lyrics : C.S.D
രീതി: യേശു എന്നടിസ്ഥാനം
 
1   എന്‍ പ്രിയന്‍ വേഗം വരും താമസമേതുമില്ല
     തന്‍ വാക്കിന്നില്ല മാറ്റം നമ്മെ ചേര്‍ത്തിടും വേഗം
 
2   ഏതു നേരത്തുമവന്‍ വന്നിടും മേഘങ്ങളില്‍
     ആകയാലൊരുങ്ങിടാം കര്‍ത്തന്‍ വരവിന്നായ്-
 
3   മന്ദത നീക്കിടുക-ആത്മാവിലുത്സുകരായ്
     മന്നവന്നാഗമനം കാത്തുകാത്തിരുന്നിടാം-
 
4   കണ്‍മോഹം, ജഡമോഹം, ജീവനത്തിന്‍ പ്രതാപം
     ഈ വക ദോഷങ്ങളാല്‍ വീണു പോകരുതാരും-
 
5   സര്‍വ്വ വിശുദ്ധിയോടും നിര്‍മ്മലഭക്തിയോടും
     ഉര്‍വ്വിയില്‍ വാസം ചെയ്യും തന്‍പ്രിയരെ ചേര്‍ക്കും താന്‍-
 
6   എന്‍പ്രിയനെനിക്കുള്ളോന്‍ ഞാനവന്നുള്ളവനും
     തന്‍തിരു സവിധമാണെന്നെന്നുമെന്‍ പ്രമോദം-
 
7   ഞാനിതാവരുന്നെന്നു താനുരചെയ്തതിനാല്‍
     ആമേന്‍ യേശുകര്‍ത്താവേ! വന്നാലുമെന്നു ചൊല്ലാം

 Download pdf
33907090 Hits    |    Powered by Revival IQ