Search Athmeeya Geethangal

188. എന്‍ ബലമായ നല്ല യഹോവേ 
Lyrics : M.V.
എന്‍ ബലമായ നല്ല യഹോവേ
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
 
1   യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും
     എന്‍റെ ദൈവവും എന്നുടെ പാറയും
     എന്‍റെ പരിചയും ഗോപുരവും-
 
2   സ്തുത്യനാം യാഹേ കേള്‍ക്കേണമേ
     ശത്രുവിങ്കല്‍ നിന്നും വിടുവിക്കണേ
     മരണപാശങ്ങളാല്‍ ദു:ഖിതനാമി
     എന്നുടെ പ്രാണനെ കാത്തിടണേ-
 
3   കെരൂബിനെ വാഹനമാക്കിയവന്‍
     കാറ്റിനെ ചിറകിന്മേല്‍ അണയുന്നവന്‍
     ഉയരത്തില്‍ നിന്നെന്നെ കൈനീട്ടി വിടുവിച്ചു
     പെരുവെള്ളത്തില്‍ നിന്നും വലിച്ചെടുത്തു-
 
4   ബലമുള്ള ശത്രുവിന്‍ കയ്യില്‍നിന്നും
     വിടുവിച്ചു നടത്തിടും നല്ലിടയന്‍
     പടയുടെ നേരേ പാഞ്ഞിടുവാന്‍
     ബലം തരും എനിക്കവന്‍ നിശ്ചയമായ്-  

 Download pdf
33906874 Hits    |    Powered by Revival IQ