Search Athmeeya Geethangal

341. എന്‍ മനമേ ദിനവും-നമിക്ക നീ  
Lyrics : K.V.S
എന്‍മനമേ ദിനവും-നമിക്ക നീ മന്നവനേശുവിനെ
നിന്നുടെ പേര്‍ക്കവന്‍ ഉന്നതലോകത്തില്‍
നിന്നിറങ്ങി ഭൂവി വന്നു മരിക്കയാല്‍
 
1   നിന്‍ പാപഭാരമാകെ വഹിച്ചവന്‍ തുമ്പം സഹിക്കമൂലം
     കമ്പം മരണഭയമിവയകന്നിമ്പമുദിച്ചുവല്ലോ
     വന്‍ പിഴയാകെ ക്ഷമിച്ചു മനശ്ശാന്തി
     ഉമ്പര്‍ പുരാന്‍ തവ നല്‍കിയ കാരണാല്‍
 
2   ഏറ്റം തടിച്ച മേഘം-കണക്കുള്ള തെറ്റുമതിക്രമവും
     ഊറ്റമോടാഞ്ഞടിച്ചു വരും കൊടുംകാറ്റിനു തുല്യമായി
     പാറ്റിയകലെക്കളഞ്ഞു മന:ക്ലേശം
     ആറ്റി ശിക്ഷാവിധി മാറ്റിയതോര്‍ത്തു നീ
 
3   ഓര്‍ത്താല്‍ കിഴക്കുനിന്നു പടിഞ്ഞാറിന്നെത്രയകലമുണ്ടാം
     അത്രയും ദൂരത്തില്‍ തവ പാപമാക്കിക്കളഞ്ഞവനെ
     മാത്രമല്ല തവ പാപം മഹോദധി
     മദ്ധ്യത്തിലാഴ്ത്തിലിട്ടു കളകയാല്‍-
 
4   അഗ്നിയില്‍ നീ നടക്കും-തരുണത്തില്‍ കത്തുകില്ലഗ്നി നിന്മേല്‍
     വെള്ളത്തിലൂടെയെന്നാ-ലതു നിന്നെ മൂടിക്കളകയില്ല
     പേര്‍ ചൊല്ലി നിന്നെ വിളിച്ചിരിക്കുന്നവന്‍
     കൂറുള്ള നിന്‍ ദേവനെന്നറിഞ്ഞീടുക
 
5   ഞാനവരോടു കൃപാ-സമേതമായ് മേവുമവരുടയ
     ലംഘനത്തില്‍ കരുണാ-സമൃദ്ധിയെ തങ്കുമാറാക്കുമന്നാള്‍
     ആയവര്‍ക്കുള്ളൊരകൃത്യവും പാപവും
     ഞാനിനിയോര്‍ക്കുകില്ലെന്നുര ചെയ്കയാല്‍-

 Download pdf
33906897 Hits    |    Powered by Revival IQ