Search Athmeeya Geethangal

19. എന്‍ മനമേ വാഴ്ത്തുക നാഥനെ 
Lyrics : P.T
എന്‍ മനമേ വാഴ്ത്തുക നാഥനെ
അവനെന്നും നല്ലവന്‍
 
1   യിസ്രായേലിന്‍ സ്തുതികളില്‍ വസിച്ചവന്‍ താനേഴയായ്
കാല്‍വറിയില്‍ ക്രൂശിലെന്‍ ശാപമായി തീര്‍ന്നതാല്‍
 
2   താഴ്ചയില്‍  എന്നെ ഓര്‍ത്തതാം തന്‍ ദയയെന്തത്ഭുതം
വീഴാതെന്നെ താങ്ങിടും പൊന്‍കരങ്ങളെന്നാശ്രയം
 
3   നാല്‍പ്പതാണ്ടും മരുവില്‍ തന്‍ജനത്തെ നന്നായ് പോറ്റിയ
നല്ലിടയനെന്നെയും നാള്‍കള്‍തോറും നടത്തിടും -
 
4   സങ്കടത്താല്‍ തളരുമ്പോള്‍ സങ്കേതം അവന്‍ നെഞ്ചിലാം
പൊന്‍കരങ്ങള്‍ താങ്ങിയെന്‍ കണ്ണുനീര്‍ തുടച്ചിടും -
 
5   മന്നിലൊരു മണ്‍പാത്രമായ് മണ്‍മറഞ്ഞുപോകും ഞാന്‍
വിണ്ണിലൊരു പൊന്‍താരമായ് മിന്നിടും തന്‍ തേജസ്സില്‍ 

 Download pdf
33907486 Hits    |    Powered by Revival IQ