Search Athmeeya Geethangal

153. എന്‍ മനമേ സ്തുതി പാടിടുക എന്‍ 
Lyrics : E.K.G.
രീതി: എന്‍ മനമേ ദിനം വാഴ്ത്തുക
         
എന്‍മനമേ സ്തുതി പാടിടുക
എന്‍പ്രാണരക്ഷകനാം-ശ്രീയേശുവിന്നു
 
1   സ്വര്‍ഗ്ഗീയദൂതരിന്‍ നല്‍ സ്തുതിഗീതവും
     സ്വന്തപിതാവിന്‍റെ ലാളനയൊക്കെയും
     അന്തമില്ലാതുള്ള തന്‍ മഹിമാവതും
     ഹന്ത! വെടിഞ്ഞിഹ വന്നു പിറന്നു
     എന്തൊരു താഴ്മയെന്നോര്‍ത്തധികം
 
2   സകലത്തിന്‍ ലാക്കും കാരണഭൂതനും
     സകല പ്രപഞ്ചത്തിന്നേകാവകാശിയും
     ദൈവതേജസ്സിന്‍റെ പൂര്‍ണ്ണപ്രഭാവവും
     ദൈവിക തത്വത്തിന്നേകമാം മുദ്രയും
     സകലവും വചനത്താല്‍ വഹിപ്പവനും
 
3   തന്നുടെ സന്നിധൗ വന്നവര്‍ക്കേവര്‍ക്കും
     തക്കപ്രതിഫലം നല്‍കാതിരുന്നില്ല
     ദു:ഖിതര്‍ക്കാശ്വാസം വിശന്നോര്‍ക്കാഹാരം
     കുരുടര്‍ക്കു കാഴ്ചയും മൂഢര്‍ക്കു ജ്ഞാനവും
     കൊടുക്കുവാനവനൊട്ടും മടിച്ചതില്ല-
 
4   നാമെല്ലാം നമ്മുടെ സ്വന്ത വഴികളില്‍
     നാനാവിധ സുഖഭോഗങ്ങള്‍ തേടി
     ആമയം നീക്കുവാന്‍ കാല്‍വറി തന്നില്‍
     ആ മരക്കുരിശില്‍ പാതകര്‍ നടുവില്‍
     മാമരണം നമുക്കായ് സഹിച്ചു-                

 Download pdf
33906897 Hits    |    Powered by Revival IQ