Search Athmeeya Geethangal

511. എന്‍ മനം പുതുഗീതം പാടി വാഴ്ത്തി 
Lyrics : M.E.C.
എന്‍മനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവന്‍ തിരു-
ജീവനെത്തന്നല്ലോ എനിക്കവന്‍ തന്‍ജീവനെത്തന്നല്ലോ-
 
1   സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോര്‍ത്തു പാടിടുമേ
     അന്തമില്ലാ കൃപ പകര്‍ന്നെന്‍ ബന്ധനമഴിച്ചവന്‍ വീണ്ടെടുത്തു
     സ്വന്തമാക്കി ദൈവപൈതലാക്കി-
 
2   ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും
     അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ്
     അനുഗമിക്കുന്നു ഞാനിന്നവനെ-
 
3   പാരിടമിതില്‍ പല ശോധനകള്‍ നേരിടുകിലും ഭയമില്ലെനിക്കു
     ചാരിടും ഞാനെന്‍പെഴും തന്‍ മാറിടമതിലഭയം തിരയും
     മാറിടുമെന്‍ മന:ക്ലേശമെല്ലാം-
 
4   നല്ല പോരാട്ടം പോരാടിടും ഞാന്‍ മുമ്പിലുള്ളോട്ടം തികച്ചിടും ഞാന്‍
     വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടില്‍ ഞാനെത്തിടുമേ
     ദര്‍ശിക്കുമേശുവിന്‍ പൊന്‍മുഖം ഞാന്‍-         

 Download pdf
33906987 Hits    |    Powered by Revival IQ