Search Athmeeya Geethangal

139. എന്മനം സ്തുതിച്ചിടുമേ ദിനവും 
Lyrics : R.V.T.
രീതി: കൂടുവിട്ടൊടുവില്‍ ഞാനെന്‍
         
എന്മനം സ്തുതിച്ചിടുമേ ദിനവും എന്‍പ്രാണനായകനെ
വര്‍ണ്ണിച്ചു പാടിടുമേ പരനെന്‍ പ്രാണനെ വീണ്ടതിനാല്‍
 
1   ആശങ്കയൊന്നുമില്ല യേശുവിന്‍ പാത മതി
     ക്രൂശിലെ സ്നേഹമെന്നെ തേടി വന്നു
     ഇത്രമേല്‍ സ്നേഹിപ്പാനായ്
     ഇതുപോല്‍ എത്രപേരുണ്ടിഹത്തില്‍?
 
2   ആരെല്ലാം കൈവിട്ടാലും നിന്ദിച്ചു തള്ളിയാലും
     ആദരിച്ചവനെന്നെ നടത്തിടുന്നു
     ആമയമകറ്റിടുന്നു-ശിരസ്സില്‍ ആശിഷമേകിടുന്നു
 
3   ശത്രുവിന്‍ പാളയത്തില്‍ ആയിരുന്നെന്നെയവന്‍
     എത്രമേല്‍ തേടി വന്നു ജീവനേകി
     ശാശ്വത മാര്‍ഗ്ഗം തുറന്നെന്‍ ഗമനം സുസ്ഥിരമാക്കിയതാല്‍-
 
4   പ്രത്യാശ വര്‍ദ്ധിക്കുന്നു പൊന്‍മുഖം നേരില്‍കണ്ട്
     നിത്യമായ് വാഴും കാലമോര്‍ത്തിടുമ്പോള്‍
    എന്നുള്ളം തുടിച്ചിടുന്നു ദിനവും വന്ദിച്ചിടും പരനെ

 Download pdf
33906732 Hits    |    Powered by Revival IQ