Search Athmeeya Geethangal

379. എന്‍ യേശു എന്‍ സംഗീതം എന്‍ 
Lyrics : V.N.
1   എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
     താന്‍ ജീവന്‍റെ കിരീടം എനിക്കു തരുന്നു
     തന്‍മുഖത്തിന്‍ പ്രകാശം ഹാ! എത്ര മധുരം!
     ഹാ! നല്ലൊരവകാശം എന്‍റേതു നിശ്ചയം!
 
2   എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
     എനിക്കു വിപരീതം ആയ കൈയെഴുത്ത്
     തന്‍ക്രൂശിന്‍ തിരുരക്തം മായിച്ചുകളഞ്ഞു
     ശത്രുത തീര്‍ത്തു സ്വര്‍ഗ്ഗം എനിക്കു തുറന്നു-
 
3   എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
     എന്‍ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
     എന്‍വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
     വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വ്വിടം-
 
4   എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
     താന്‍ നിത്യസ്നേഹംകൊണ്ടു എന്നെ സ്നേഹിക്കുന്നു
     താന്‍ തുടങ്ങിയ വേല എന്നില്‍ നിവര്‍ത്തിക്കും
     തന്‍ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളും-
 
5   എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
     തന്‍വരവു സമീപം നേരം പുലരുന്നു
     ദിവ്യമഹത്ത്വത്തോടു താന്‍ വെളിപ്പെട്ടിടും
     ഈ ഞാനുമവനോടു കൂടെ പ്രകാശിക്കും-                

 Download pdf
33907181 Hits    |    Powered by Revival IQ