Search Athmeeya Geethangal

371. ഹാ! വരിക യേശുനാഥാ! ഞങ്ങളാ 
Lyrics : K V Simon

 

രീതി: പാപികളിന്‍ രക്ഷകന്‍
         
ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ
നീ വരായ്കില്‍ ഞങ്ങള്‍ക്കൊരു ജീവനില്ലേ നിഖിലേശാ!
ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കല്‍ ഹാ!
 
1   മൃത്യുമക്കള്‍ സ്തുതിക്കില്ല-നിന്നെ ചത്തവര്‍ പുകഴ്ത്തുന്നില്ല
     ഇദ്ധരയില്‍ മണ്‍കട്ടകള്‍ -തിന്നു തൃപ്തിയടയുന്നായവര്‍
     ഉത്തമനേ! നിന്‍ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോള്‍
     എത്രയുമാനന്ദമുള്ളില്‍ പ്രത്യഹം വര്‍ദ്ധിച്ചിടുന്നു-
 
2   നിന്‍റെ വിശുദ്ധാവി പണ്ടു ജല-ത്തിന്‍ മുകളില്‍ നിലയാണ്ടു
     ആ മഹത്താം സ്ഥിതികൊണ്ടു മൃത-ജീവികളുണര്‍വു പൂണ്ടു
     ജീവരാശി തെരുതെരെയാ വലിയ പ്രളയത്തില്‍
     കേവലം പെരുകി വിശ്വമാകവേ പുനര്‍ഭവിച്ചു-
 
3   സ്വന്തവെള്ളിക്കാഹളം നീ-യൂതി മന്ദതയകറ്റിടുക
     യാഹ്വയുടെ പക്ഷത്തുള്ളോരതു-സാദരം പ്രതിധ്വനിക്കും
     യിസ്രായേലില്‍ നടക്കുന്ന വിഗ്രഹത്തിന്നര്‍ച്ചനയെ     
     വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവര്‍-
 
4   വാനലോകജീവമന്നാ-ഞങ്ങള്‍ മാനമായ് ഭവിച്ചിടട്ടെ
     തേനൊഴുകും നിന്‍മൊഴികള്‍-ഞങ്ങളാദരാല്‍ ശ്രവിച്ചിടട്ടെ
     ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്
     വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ-   

 Download pdf
33907150 Hits    |    Powered by Revival IQ