Search Athmeeya Geethangal

510. എന്‍ യേശുവേ രക്ഷകാ നല്ല  
Lyrics : C.J
1   എന്‍യേശുവേ രക്ഷകാ നല്ല സ്നേഹിതന്‍ നീ
     മാറാത്ത മാധുര്യവാന്‍-നീയോ
     ഇന്നലേമിന്നും എന്നുമനന്യനായ് മന്നിലെന്‍ കൂടെയുണ്ട്-
 
2   എന്‍ വേദനവേളയില്‍ നീ വരും തുണയായ്
     പേടിക്കയില്ലിനീ ഞാന്‍-എന്നില്‍
     നല്‍കിയതെല്ലാം നന്മയിന്‍ കരുതല്‍ എന്നൊരു നാളറിയും-
 
3   എന്‍ജീവിതഭാരങ്ങള്‍ ആരിലുമധികം
     നീയറിയുന്നുവല്ലോ -നാഥാ
     നിന്നിലല്ലാതെയാരില്‍ ഞാന്‍ ചാരിടും നീറുന്ന ശോധനയില്‍-
 
4   ഈ ലോകസാഗരത്തില്‍ വന്‍തിരമാലകള്‍
     ആഞ്ഞടിക്കും നേരത്തില്‍-നിന്‍റെ
     ആണികളേറ്റ പാണിയാലെന്നെ നീ അന്‍പോടു താങ്ങിടുന്നു-
 
5   എന്നാധികള്‍ തീര്‍പ്പാന്‍ എന്നു നീ വരുമോ
     എന്നുമെന്നാശയതാം -അന്നു
     ഖിന്നതയകന്നു നിന്നോടുകൂടെ ഞാന്‍ എന്നാളും വാണിടുമേ-        

 Download pdf
33907002 Hits    |    Powered by Revival IQ