Lyrics : M.E.C.
എന്‍യേശുവേ! നടത്തിടണേ നിന്‍ഹിതം പോലെയെന്നെ
1 കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികള്‍ പാതയെങ്ങും
കാല്‍വറി നായകാ! കൈപിടിച്ചെന്‍ കൂടെ നീ വന്നിടണേ-
2 ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാന്‍ ഭൂവില്‍ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും കണ്ടു -ഞാന്‍ നിന്നില്‍ മാത്രം-
3 നീയെന്‍ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുള് നാളെന്നും നിന്നാലയത്തില്‍ ആകണം-എന്റെ വാസം
4 നിങ്കലേക്കീയേഴ നോക്കിടുമ്പോള്‍ സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ളനര്ത്ഥങ്ങളുണ്ടെങ്കിലും-നീ മതിയാം-
5 രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാന്‍ ജീവനാഥാ
ഭജിക്കും നിന്‍പാദം ഞാന്‍ നാള്‍മുഴുവന്‍ പാടും നിന്-കീര്‍ത്തനങ്ങള്‍-
![](images/PDF.gif)
Download pdf