Search Athmeeya Geethangal

837. എന്‍ യേശുവെ പാടി പുകഴ്ത്തിടുവിന്‍ 
Lyrics : S.K.P.
എന്‍യേശുവെ പാടി പുകഴ്ത്തിടുവിന്‍
എന്നുമവന്‍ അനന്യനാകയാല്‍-എന്‍
 
1   കദന ഭാരത്തിലവനെന്‍ ഉറ്റസഖി
     കാത്തിടുമവനെന്നെ തന്‍കരത്തില്‍
     കാരുണ്യം ലേശവും വെടിയുകില്ല
     കര്‍ത്തനാമവനെന്നുമെന്‍ സ്വന്തം-
 
2   ഉറ്റവര്‍ സ്നേഹിതരഖിലരും മാറിടും
     ഉറ്റ സ്നേഹിതനാണെന്‍ യേശുപരന്‍
     ഉത്തമനവനെന്നെ വെടിയുകില്ല
     ഉന്നതനവനെന്നുമെന്‍ സ്വന്തം-
 
3   വാനവും ഭൂമിയഖിലവും മാറിടും
     വചനം മാറുകില്ലൊരുനാളും
     വീണ്ടെടുപ്പിന്‍ നാളിനിയകലെയല്ല
     വരും വേഗമവനെന്നുമെന്‍ സ്വന്തം 

 Download pdf
33907129 Hits    |    Powered by Revival IQ