Search Athmeeya Geethangal

380. എന്‍ യേശു രക്ഷകന്‍-എന്‍ നല്ല ഇടയന്‍ 
Lyrics : V.N.
1   എന്‍ യേശു രക്ഷകന്‍-എന്‍ നല്ല ഇടയന്‍
     തന്‍ ആടുകളില്‍ ഒന്നിനും ഇല്ലൊരു കുറവും
 
          നന്മ മാത്രമേ പൂര്‍ണ്ണകൃപയും
          യേശുവേ! നിന്‍ആടിനെ എപ്പോഴും പിന്‍ചെല്ലും
 
2   ഞാന്‍ നാശവഴിയില്‍ തെറ്റിടും നേരത്തില്‍
     തന്‍ സ്വര്‍ഗ്ഗഭാഗ്യം വിട്ടു താന്‍ എന്നെ അന്വേഷിപ്പാന്‍-
 
3   തന്‍ ശബ്ദം കേട്ടു ഞാന്‍ സന്തോഷത്തോടെ താന്‍
     തന്‍ മാര്‍വ്വില്‍ എന്നെ അണച്ചു എന്‍കണ്ണീര്‍ തുടച്ചു-
 
4   എന്‍ പാപമുറിവു യേശു പൊറുപ്പിച്ചു
     തന്‍ സ്വന്തം രക്തം തന്നവന്‍ ഹാ! നല്ല ഇടയന്‍-
 
5   പിതാവിന്‍ ഭവനം ഇപ്പോള്‍ എന്‍ പാര്‍പ്പിടം
     സ്വര്‍ഗ്ഗീയ ഭക്ഷണംകൊണ്ടു ഞാന്‍ തൃപ്തിപ്പെടുന്നു-
 
6   ഞാന്‍ സിംഹഗര്‍ജ്ജനം കേട്ടാല്‍ ഇല്ലിളക്കം
     തന്‍കൈയിന്‍ കോലും വെടിയും സാത്താനെ ഓടിക്കും-
 
7   എന്നെ വിളിച്ചവന്‍ എന്നേക്കും വിശ്വസ്തന്‍
     താന്‍ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും-
 
8   തന്‍ സ്വര്‍ഗ്ഗഭാഗ്യവും മാറാത്ത തേജസ്സും
     എന്‍യേശു തരും എനിക്കും ഇങ്ങില്ലോര്‍ കുറവും-

 Download pdf
33907225 Hits    |    Powered by Revival IQ