Search Athmeeya Geethangal

381. എന്‍ രക്ഷകാ! എന്‍ ദൈവമേ! നി 
Lyrics : V.N.
‘O Happy Day’
 
1   എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
     എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചിടട്ടെ
 
          ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്തനാള്‍
          കാത്തുപ്രാര്‍ത്ഥിക്കാറാക്കി താന്‍ ആര്‍ത്തുഘോഷിക്കാറാക്കി താന്‍
          ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്തനാള്‍
 
2   വന്‍ക്രിയ എന്നില്‍ നടന്നു കര്‍ത്തനെന്‍റെ ഞാനവന്‍റെ
     താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ-
 
3   സ്വസ്ഥമില്ലാത്ത മനമേ കര്‍ത്തനില്‍ നീ ആശ്വസിക്ക
     ഉപേക്ഷിയാതെ അവനെ തന്‍ നന്മകള്‍ സ്വീകരിക്ക-
 
4   സ്വര്‍പ്പൂരം ഈ കരാറിനു സാക്ഷി നില്‍ക്കുന്നെന്‍ മനമേ
     എന്നും എന്നില്‍ പുതുക്കുന്നു നല്‍മുദ്ര നീ ശുദ്ധാത്മാവേ-
 
5   സൗഭാഗ്യം നല്‍കും ബാന്ധവം വാഴ്ത്തും ജീവകാലമെന്നും
     ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍ അന്ത്യകാലത്തും

 Download pdf
33907177 Hits    |    Powered by Revival IQ