Search Athmeeya Geethangal

744. എന്‍ രക്ഷകനേശു നാഥനെന്നും 
Lyrics : G.P
എന്‍ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു
എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു
         
          ഞാന്‍ പാടി സ്തുതിച്ചിടുമേ എന്‍രക്ഷകനേശുവിനെ
          എന്‍ജീവിത കാലമെല്ലാം ഞാന്‍ പാടി പുകഴ്ത്തിടുമേ
 
1   ഇരുളിന്‍ പാതയില്‍ ഇടറും നേരത്തില്‍ തുണയായ് വന്നിടും താന്‍
     കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താന്‍-
 
2   മരുവിന്‍ താപത്താല്‍ പെരുകും ദാഹത്താല്‍ ക്ഷീണിതനായിടുമ്പോള്‍
     ദാഹജലം പകര്‍ന്നു തരും ജീവജലവും അവന്‍ താന്‍-
 
3   കുരിശില്‍ ആണിയാല്‍ തുളച്ച പാണിയാല്‍ അവനെന്നെ താങ്ങിടുമേ
     ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ-
 
4   കരയും കണ്ണുകള്‍ തുവരും നാളിനി അധികം വിദൂരമല്ല
     കാന്തന്‍ മുഖം കാണ്‍മതിനായ് താമസമേറെയില്ല-

 Download pdf
33907229 Hits    |    Powered by Revival IQ