Search Athmeeya Geethangal

924. എന്‍ വാസമിതു തന്നെ ധന്യന്‍  
Lyrics : K.V.S.
  
രീതി: എന്‍ കാന്തനിവന്‍ തന്നെ
         
എന്‍വാസമിതു തന്നെ ധന്യന്‍ ഞാനഹോ! നിര്‍ണ്ണയം
പൊന്‍വെള്ളിരത്നങ്ങളാലന്വഹം വിളങ്ങുമോ-രെന്‍
 
1   വെണ്‍മനിറമാണ്ടുള്ള തുണികള്‍ നാലുവശവും
     താമ്രച്ചുവടു തൂണിന്നണികള്‍ തന്‍മേല്‍ കിടക്കു-
     ന്നുണ്‍മയാലോരോ ഭക്തമണികള്‍ ക്രിസ്തുനീതിയെ
     തന്മേല്‍ ധരിച്ചതാണിപ്പണികള്‍
         
          പ്രാകാരമാകും സ്ഥാപനം
          നീതികരിപ്പിന്‍ ബോധനം നല്‍കുന്നു ബഹുശോഭനം
          തന്‍ സഭയേവം മോഹനം പരിപാവനം-
 
2   ഏകമാം വാതിലിന്നകത്തു വിശുദ്ധ ബലി-
     പീഠമൊന്നുണ്ടതിന്നടുത്തു തൊട്ടിയിരിക്കു-
     ന്നായതില്‍ നിന്നുദമെടുത്തു പുരോഹിതന്മാര്‍
     കായം ശുദ്ധമാക്കും കൊടുത്തു-
         
          കാണുന്നു; പൊരുളേശുവില്‍ കൂടി നാം മുക്തി വേദിയില്‍
          ചെന്നുതന്നാത്മചോലയില്‍ സ്നാതരാകണം വേലയില്‍
          തിരുശാലയില്‍-
 
3   നാലുനിറമാം മറ തൂക്കി അതിന്നകത്തു
     മേശവിളക്കെന്നിവയാക്കി സുഗന്ധപീഠ-
     മായത്തിന്നപ്പുറത്തു നീക്കി വച്ചിരിക്കുന്നു
     കാണുകിതു പൊരുളില്‍ നോക്കി
         
          സ്വാര്‍പ്പണം മേശമേലിതാ കാണുന്നു; വേദഗീരുതാനത്രേ
          വിളക്കെന്‍ സ്നേഹിതാ സ്തോത്രമേ ധൂപം
          ശ്രദ്ധതാമഹിതാഭമാം-
 
4   പരമവിശുദ്ധ സ്ഥലം പിന്നില്‍ കാണുന്നു ദശ
     നിയമപ്പെട്ടിയുമതിന്നുള്ളില്‍ വടിയും മന്നാ
     കരുണാസനഫലകം തന്നില്‍ തങ്കഖെറുബെ-
     ന്നിവയാല്‍ പ്രസിദ്ധമിതു മന്നില്‍-
         
          ശെക്കീനായെന്ന ദീപ്തിയാല്‍ ശോഭിപ്പുവാസം ശുദ്ധിയായ്
          ദൈവത്തിന്‍ വാസകക്ഷ്യയാമീസ്ഥലം കാണ്‍ക-
          ശിക്ഷയായ് സ്ഥിരരക്ഷയാം-
 
5   ശിത്തീം മരപ്പലക ചുറ്റും നാല്‍പതൊടെട്ടു
     വ്യത്യാസമം വളഞ്ഞു മുറ്റും ഇതിലെ സ്വര്‍ണ്ണ-
     വസ്തുക്കള്‍ കാത്തിടുന്നു ചെറ്റും പിഴവരാതെ
     ഭക്തര്‍ കൃത്യത്തോടിതു പറ്റും-
         
          ഏഴു വിശിഷ്ട സാധനം കാക്കുവാനീശന്‍ ശാസനം
          നല്‍കിനാന്‍ നമ്മളീധനം- പാലിക്കില്‍ കിട്ടും വേതനം
          സുഖമേറിടുന്നോ-       

 Download pdf
33907054 Hits    |    Powered by Revival IQ