Search Athmeeya Geethangal

378. എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു 
Lyrics : M.E.C.
എന്‍സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതന്‍ എന്നെ കടന്നുപോയി
 
1   കുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തില്‍
     മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടരക്ഷണത്തില്‍-
 
2   ഫറവോന്നു ഞാനിനി അടിമയല്ല
     പരമസീയോനില്‍ ഞാനന്യനല്ല-
 
3   മരുവിലെന്‍ ദൈവമെനിക്കധിപതിയേ
     തരുമവന്‍ പുതുമന്ന അതുമതിയേ
 
4   മാറയെ മധുരമാക്കിത്തീര്‍ക്കുമവന്‍
     പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
 
5   മനോഹരമായ കനാന്‍ ദേശമേ
     അതേ എനിക്കഴിയാത്തൊരവകാശമേ
 
6   ആനന്ദമേ പരമാനന്ദമേ
     കനാന്‍ ജീവിതമെനിക്കാനന്ദമേ-
 
7   എന്‍റെ ബലവും എന്‍റെ സംഗീതവും
     എന്‍രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ-

 Download pdf
33907000 Hits    |    Powered by Revival IQ