Search Athmeeya Geethangal

413. എനിക്കല്ല ഞാന്‍ ക്രിസ്തുവിന്നത്രേ  
എനിക്കല്ല ഞാന്‍ ക്രിസ്തുവിന്നത്രേ
അവനായിതാ സമര്‍പ്പിക്കുന്നേ
അവന്‍ നടത്തിപ്പിന്‍ കാവല്‍ കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ-
 
1   എല്ലാ പാപങ്ങളുമകറ്റി
     നീച പാപിയെന്നെ രക്ഷിപ്പാന്‍
    തിരുരക്തത്തിന്‍ ശക്തിയാല്‍ തീര്‍ത്തിടും വെണ്മയായ്
    സ്വര്‍ഭാഗ്യം ചേരുവോളം-
 
2   കണ്‍കള്‍ കാണട്ടെ നിന്‍മുഖത്തെ
    കേള്‍ക്കട്ടെ നിന്‍ നല്‍വാക്യത്തെയും
    എന്‍ ചെവികള്‍ ശ്രവിക്കട്ടെ ഹൃദയം വഴങ്ങുന്നെന്‍
    രക്ഷകാ നിന്‍ വകയായ്-
 
3   ഈ എന്‍ കൈകളെ സമര്‍പ്പിക്കുന്നേ
    സേവയ്ക്കായി എന്‍ ജീവനെയും
    കാല്‍കള്‍ ഓടട്ടെ നിന്‍പാത ചേരട്ടെ എന്‍ ചിന്ത
    തിരുരാജ്യ വ്യാപ്തിക്കായി-               

 Download pdf
33906893 Hits    |    Powered by Revival IQ