1 എനിക്കായൊരുത്തമ സമ്പത്ത്
സ്വര്ഗ്ഗരാജ്യത്തിലൊരുക്കുന്നതാല്
ഇനി ലോകത്തെ സ്നേഹിച്ചിടുവാന്
ഒരുകാലത്തും പോകയില്ല ഞാന്‍
എന്റെ ആയുസ്സിന് ദിനമൊക്കെയും
നിന്നെമാത്രം ഞാനിനി സേവിക്കും
എന്റെ പ്രാണനായകനേശുവേ
നിന്റെ സ്നേഹം നീ എനിക്കേകിടണേ
2 ഏഴയാകുന്ന എന്നെ സ്നേഹിച്ച
നിന്റെ സ്നേഹം എത്രയോ ആശ്ചര്യം
എന്റെ പാപശാപങ്ങള്‍ നീക്കി നിന്
തിരു ജീവനാല്‍ എന്നെ നിറച്ചല്ലോ
3 എന്റെ ദേഹവും തിരു ആലയമായ്
നിന്റെ ആത്മാവേ എനിക്കേകിയതാല്‍
തിരുനാമത്തിന് മഹത്വത്തിനാ
യിനി ജീവിപ്പാന്‍ കൃപ നല്‍കുക-
4 പ്രിയന് തേജസ്സില്‍ വെളിപ്പെടും നാളില്‍
ഞാനും തേജസ്സിന് മുമ്പില്‍ നില്ക്കുവാന്
എന്റെ ദേഹവും ദേഹി ആത്മാവും
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നേന്‍
![](images/PDF.gif)
Download pdf