Lyrics : M.V.1 ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
സ്നേഹമേറിടുമെന്‍ രക്ഷകന് സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ
2 ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന് കൊതിച്ചവര്‍ ഉല്ലാസമോടിതാ നോക്കിടുന്നു
3 തന്മക്കളിന്‍ കണ്ണുനീരെല്ലാം താതന് താന്‍
എന്നേക്കുമായിത്തുടച്ചിതല്ലോ പൊന്‍ വീണകള്‍
ധരിച്ചാമോദപൂര്‍ണ്ണരായ് കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍-
4 കുഞ്ഞാടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ചു കൂട്ടരവര്‍ പൂര്‍ണ്ണവിശുദ്ധരായ്
തീര്‍ന്നവര്‍ യേശുവിന് തങ്കരുധിരത്തിന്‍ ശക്തിയാലെ-
5 തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്
വെണ്‍നിലയങ്കി ധരിച്ചോരവര്‍ കൈയില്‍ കുരുത്തോല
എന്തീട്ടവര്‍ സ്തുതി പാടീട്ടാനന്ദമോടാര്‍ത്തിടുന്നു
6 ചേര്‍ന്നിടുമേ വേഗം ഞാനുമക്കൂട്ടത്തില്
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ-എന്റെ
നാഥന്റെ സന്നിധൗ ചേര്‍ന്നാല്‍ മതി-
![](images/PDF.gif)
Download pdf