Search Athmeeya Geethangal

694. എനിക്കായ് കരുതും നല്ലിടയന്‍ നന്മ 
Lyrics : K.V.H.
എനിക്കായ് കരുതും നല്ലിടയന്‍ (2) നന്മകള്‍ തന്നെന്നെ
നീതിയിന്‍ പാതയില്‍ എന്നെന്നും വഴി നടത്തും
എനിക്കായ് കരുതും നല്ലിടയന്‍
 
1   കഷ്ടങ്ങള്‍ വന്നിടുമ്പോള്‍ ഭാരങ്ങളേറിടുമ്പോള്‍
     കഷ്ടങ്ങളേറ്റവന്‍ ഭാരം ചുമന്നവന്‍ ആശ്വാസം നല്‍കിടുന്നു (2)
 
2   ഉറ്റവര്‍ മാറിടുമ്പോള്‍ ഏറ്റം കലങ്ങിടുമ്പോള്‍
     ഉറ്റസഖിയവന്‍ മാറ്റമില്ലാത്തവന്‍ എന്നെന്നും കൂട്ടിനുണ്ട് (2)
 
3   ആവശ്യഭാരങ്ങളാല്‍ ഞാനാകെ നീറിടുമ്പോള്‍
     ചെങ്കടലിനുള്ളില്‍ പാതവിരിച്ചവന്‍ അത്ഭുതമായ് നടത്തും (2)  

 Download pdf
33907329 Hits    |    Powered by Revival IQ