Search Athmeeya Geethangal

538. എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ  
Lyrics : M.E.C.
എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ മരിക്കിലുമെനിക്കതു ലാഭമത്രേ
മനമേ യേശു മതി ദിനവും തന്‍ചരണം ഗതി
 
1   പലവിധ ശോധന നേരിടുകില്‍-ഇനിമലപോല്‍ തിരനിരയുയര്‍ന്നിടുകില്‍
     കലങ്ങുകയില്ല ഞാനവനരികില്‍ അലകളിന്‍ മീതെ വന്നിടുകില്‍-
 
2   ഇരിക്കുകില്‍ തന്‍ വയലില്‍ പരിശ്രമിക്കും-ഞാന്‍
     മരിക്കുകില്‍ തന്നരികില്‍ വിശ്രമിക്കും
     ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെന്‍ ഭാഗ്യത്തിനിണയില്ല-
 
3   പരത്തിലാണെന്നുടെ പൗരത്വം-ഇനി വരുമവിടന്നെന്‍ പ്രാണപ്രിയന്‍
     മണ്‍മയമാമെന്നുടന്നു വിണ്‍മയമാം എന്‍ വിന തീരും-

 Download pdf
33906987 Hits    |    Powered by Revival IQ