Search Athmeeya Geethangal

1025. എനിക്കുണ്ടൊരു പുത്തന്‍ പാട്ടു 
Lyrics : M.E.C.
എനിക്കുണ്ടൊരു പുത്തന്‍ പാട്ടുപാടാന്‍
എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാന്‍
എനിക്കുണ്ടൊരു സ്വന്ത നാടു പോകാന്‍
എനിക്കുണ്ടൊരു നല്ല വീടു പാര്‍ക്കാന്‍
 
1   അല്ലല്ല ഞാനിന്ന നാഥനല്ല അല്ലലില്‍ വലയുന്നഗതിയല്ല
     വല്ലഭന്‍ ദൈവം എന്‍പിതാവായ് നല്ലവനായുണ്ടു നിത്യം-
 
2   മന്നവ മന്നന്‍ മനുസുതനായ് മന്നിതില്‍ പാപിയെ തേടി വന്നു
     ഉന്നത വിണ്ണിന്നനുഗ്രഹങ്ങള്‍ ഒന്നും കുറയാതെനിക്കു തന്നു-
 
3   ബുദ്ധിമുട്ടിന്നിനി കാര്യമില്ല നിത്യപിതാ തന്‍ കരണയിനാല്‍
     ഉത്തമ സമ്പത്തെനിക്കു നല്‍കി ക്രിസ്തുവിലെന്നെ ധനികനാക്കി

 Download pdf
33907181 Hits    |    Powered by Revival IQ