Search Athmeeya Geethangal

1035. എനിക്കെന്‍റെ യേശുവിനെ കണ്ടാല്‍ 
Lyrics : M.C.J.
1   എനിക്കെന്‍റെ യേശുവിനെ കണ്ടാല്‍ മതി
     ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി
     പരന്‍ ശില്‍പിയായ് പണിത നഗരമതില്‍
     പരനോടുകൂടെ വാഴാന്‍ പോയാല്‍ മതി-
 
2   ഒരിക്കല്‍ പാപന്ധകാര കുഴിയതില്‍ ഞാന്‍
     മരിച്ചവനായ് കിടന്നോരിടത്തു നിന്നു
     ഉയര്‍ത്തി ഇന്നോളമെന്നെ നിര്‍ത്തിയവന്‍
     ഉറപ്പുളള പാറയാകും ക്രിസ്തേശുവില്‍-
 
3   ഇവിടെ ഞാന്‍ വെറുമൊരു പരദേശിപോല്‍
     ഇവിടത്തെ പാര്‍പ്പിടമോ വഴിയമ്പലം
     ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
     ഇണയാകും യേശുവോടു ചേര്‍ന്നാല്‍ മതി-
 
4   പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
     ഉയര്‍ത്തിടാം സുവിശേഷക്കൊടിയീമന്നില്‍
     ഇളക്കമില്ലാത്ത നാട്ടില്‍ വസിച്ചിടുവാന്‍
     തിടുക്കമാണെന്‍ മണാളന്‍ വന്നാല്‍ മതി-
 
5   കളങ്കമില്ലാതെ എന്നെ തിരുസന്നിധേ
     വിളങ്ങുവാന്‍ യേശു കഷ്ടം സഹിച്ചെനിക്കായ്
     തളര്‍ന്ന മെയ് കാല്‍കരങ്ങള്‍ തുളച്ച മാര്‍വ്വും
     നിറഞ്ഞ കണ്ണീരുമാര്‍ദ്രഹൃദയവുമായ്-
 
6   നിറഞ്ഞ പ്രത്യാശയാല്‍ ഞാന്‍ ദിനമൊക്കെയും
     പറഞ്ഞ വാക്കോര്‍ത്തുമാത്രം പാര്‍ത്തിടുന്നു
     നിറുത്തേണമെ വിശുദ്ധ ആത്മാവിനാല്‍
     പറന്നേറി വാനിലെത്തി വസിച്ചാല്‍ മതി-                 

 Download pdf
33907133 Hits    |    Powered by Revival IQ