Search Athmeeya Geethangal

728. എനിക്കേശുവുണ്ടീ മരുവില്‍ എ 
Lyrics : C.J.
എനിക്കേശുവുണ്ടീ മരുവില്‍ എല്ലാമായെന്നുമെന്നരികില്‍
 
1   ഞാനാകുലനായിടുവാന്‍ മനമേയിനി കാര്യമില്ല
     ദിനവും നിനക്കവന്‍ മതിയാം-
 
2   കടുംശോധന വേളയിലും പാടിയെന്മനമാശ്വസിക്കും
     നേടും ഞാനതിലനുഗ്രഹങ്ങള്‍-
 
3   പാരിലെന്നുടെ നാളുകളീ പരനേശുവെ സേവിച്ചു ഞാന്‍
     കരഞ്ഞിന്നു വിതച്ചിടുന്നു-
 
4   ഒന്നുമാത്രമെന്നാഗ്രഹമേ എന്നെ വീണ്ടെടുത്ത നാഥനെ
     മന്നില്‍ എവിടെയും കീര്‍ത്തിക്കണം-
 
5   നീറുമെന്നുടെ വേദനകള്‍ മാറും ഞാനങ്ങു ചെന്നിടുമ്പോള്‍
     മാറില്‍ ചേര്‍ത്തു കണ്ണീര്‍ തുടയ്ക്കും-    

 Download pdf
33907347 Hits    |    Powered by Revival IQ